Friday, May 3, 2024
Local NewsNews

തിരക്ക് വര്‍ദ്ധിച്ചു:എരുമേലിയടക്കം തീര്‍ത്ഥാടക വാഹനങ്ങള്‍ പാതകളില്‍

എരുമേലി : ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായി വര്‍ദ്ധിച്ചതോടെ എരുമേലിയടക്കം തീര്‍ത്ഥാടന പാതകളില്‍ തന്നെ വാഹനങ്ങള്‍ തുടരുകയാണ്. ശബരിമലയിലും – പമ്പയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന തിരക്കാണ് പ്രധാന ഇടത്താവളങ്ങളേയും – മറ്റ് പാതകളേയും വലിയ പ്രതി ദുരിതത്തിലാക്കിയിരിക്കുന്നത് .

പ്രധാന കേന്ദ്രമായ എരുമേലിയാണ് അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലായിരിക്കുന്നത്. എരുമേലി – പമ്പ പാതയില്‍ കണമല , തുലാപ്പള്ളി, നാറാണംതോട് തുടങ്ങി പാതകളില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞിടുകയായിരുന്നു . എന്നാല്‍ റോഡില്‍ കിടക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണവും – വെള്ളവുമില്ലാതെ നെട്ടോട്ട മോടു കയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു .

പ്രധാനപ്പെട്ട പാര്‍ക്കിംഗ് മൈതാനങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞിടുന്നതില്‍ പ്രതിഷേധവുമായി തീര്‍ത്ഥാടകര്‍ തന്നെ ഇന്നലെ രംഗത്തുവന്നിരുന്നു . എരുമേലി – മുക്കൂട്ടുതറ – പമ്പാവാലി വഴിയുള്ള തീര്‍ത്ഥാടകരുടെ ഗതാഗതം – മുക്കട വഴി തിരിച്ച് വിടുകയും ചെയ്തിരുന്നു.