Sunday, May 5, 2024
Local NewsNews

അപകടങ്ങള്‍ കുറക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ലഘുലേഖകള്‍ വിതരണം ചെയ്തു

എരുമേലി: ശബരിമല തീര്‍ത്ഥാടന പാതകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഭാഷകളിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു . ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള മേഖലകളായ കണമല, കണ്ണിമല ഇറക്കങ്ങളില്‍ വാഹനങ്ങള്‍ വേഗതകുറച്ച് ഫസ്റ്റ് ആന്‍ഡ് സെക്കന്‍ഡ് ഗിയറില്‍ മാത്രമേ സഞ്ചരിക്കാവൂ എന്നുള്ള ലഘുലേഖകള്‍ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് അച്ചടിച്ച് വിതരണം ചെയ്തത് .

കഴിഞ്ഞവര്‍ഷം ഇതേ മാതൃകയിലുള്ള നോട്ടീസുകല്‍ വിതരണം ചെയ്ത് കൊണ്ട് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തിയതിന്റ അടിസ്ഥാനത്തില്‍ അപകടങ്ങള്‍ ഗന്യമായി കുറഞ്ഞു എന്ന് ബോധ്യപ്പെട്ടതിനാലാണ് ഈവര്‍ഷവും മോട്ടോര്‍ വാഹന വകുപ് അപകടമേഖലകളില്‍ വിവിധ ഭാഷകളില്‍ ഉള്ള ലഘുലേഖകള്‍ വിതരണം ചെയുവാന്‍ തീരുമാനിച്ചത് . പെട്രോളിംഗ് ടീമുകള്‍ ഈ തീര്‍ത്ഥാടന കാലയളവില്‍ മുഴുവന്‍ ഇതേ മാതൃകയിലുള്ള ബോധവല്കരണം നടത്തുമെന്ന് സേഫ് സോണ്‍ എരുമേലി അറിയിച്ചു .

ഈ സംരംഭം എരുമേലി പോലീസിന്റെയും കൂടി സഹകരണത്തോടെയാണ് നടത്തപ്പെടുന്നത് . പ്രസ്തുത ലഘുലേഖയില്‍ ശബരിമല സേഫ് സോണിന്റെ ഹെല്‍പ്ലൈന്‍ നമ്പറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ശ്രീ ഇ ശ്യാമിന്റെ നിര്‍ദ്ദേശപ്രകാരം കണ്‍ട്രോളിങ് ഓഫീസര്‍ ആയ ശ്രീ ഷാനവാസ് കരീമിന്റെ നേതൃത്വത്തില്‍മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് കുമാര്‍ ജി, സുധീഷ് പി ജി, ജയപ്രകാശ് ബി, ആശാ കുമാര്‍, എ എം വി ഐ മാരായ റ്റിനേഷ് മോന്‍, സെബാസ്റ്റ്യന്‍, സുരേഷ് കുമാര്‍, വരുണ്‍ , രാജു സി ആര്‍, ബിനു ജീവനക്കാരായ റെജി എ സലാം , ജോബി ജോസഫ്, അനീഷ്, ഫൈസല്‍, പ്രതീഷ് എന്നിവര്‍ പങ്കെടുത്തു