Sunday, May 5, 2024
Local NewsNewsObituary

എരുമേലി ചീനിമരത്ത് കിണറ്റില്‍ വീണ് വയോധികന്‍ മരിച്ചു

എരുമേലി: എരുമേലി പാണപിലാവ് ചീനിമരത്ത് കിണറ്റില്‍ വീണ് വയോധികന്‍ മരിച്ചു. ചീനിമരം സ്വദേശിയായ പുതിയാപറമ്പില്‍ ചാക്കോ (84) ആണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാരാണ് കിണറ്റില്‍ കിടക്കുന്ന ചാക്കായുടെ മൃതദേഹം കണ്ടെത്തിയത്.

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത് , മൃതദേഹത്തിന് രണ്ട് – മൂന്ന് ദിവസത്തെ പഴക്കമുണ്ട്. എരുമേലി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.