Friday, May 10, 2024
keralaNews

തിടനാട് മഹാക്ഷേത്രത്തില്‍ ദേവഹരിതം പദ്ധതിക്ക് തുടക്കമായി .

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ വക തരിശുഭൂമികള്‍ പ്രത്യുല്പാദനകരമായി വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദേവഹരിതം പദ്ധതിക്ക് തുടക്കമായി.തിടനാട് മഹാദേവ ക്ഷേത്രത്തില്‍ പദ്ധതിയുടെ ഭാഗമായി നടന്ന തൈനടീല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു
ഉദ്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ. എസ് രവി, പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമമീഷണര്‍ ബി. കൃഷ്ണകുമാര വാര്യര്‍, മുണ്ടക്കയം അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ ഒ. ജി ബിജു എന്നിവര്‍ പങ്കെടുത്തു . കൃഷി വകുപ്പിന്റെ ആത്മ ഹൈടെക് അഗ്രിക്കള്‍ച്ചറല്‍ പ്രോഗ്രാം വിദഗ്ദനായ തിടനാട് ഏറത്തുകൊട്ടാരത്തില്‍ മോഹന്‍കുമാര്‍ , ക്ഷേത്രം മേല്‍ശാന്തി തമ്പലക്കാട് കല്ലാരവേലില്‍ ഇല്ലം ജയകൃഷ്ണന്‍ നമ്പൂതിരി, ജീവനക്കാരനായ കെ ബി രൂപേഷ് , ക്ഷേത്ര ഉപദേശക സമിതിയും ചേര്‍ന്നാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നതെന്നും അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ ഒ ജി ബിജു .