Sunday, May 5, 2024
keralaNews

സാമൂഹികനീതിവകുപ്പ് ഓഫീസറുടെ തസ്തികയില്‍ ആളില്ലാതായിട്ട് രണ്ടര വര്‍ഷം

ജില്ലാ സാമൂഹികനീതിവകുപ്പ് ഓഫീസര്‍ തസ്തിക ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷം പിന്നിടുന്നു. നിലവില്‍ ഓള്‍ഡേജ് ഹോം സൂപ്രണ്ടാണ് ഈ ചുമതല വഹിക്കുന്നത്.

വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, എച്ച്.ഐ.വി.ബാധിതര്‍, അഗതികള്‍ തുടങ്ങി സമൂഹത്തില്‍ പിന്തുണ വേണ്ടവര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ജില്ലാ സാമൂഹികനീതി ഓഫീസുകള്‍ വഴിയാണ്.

രണ്ട് വര്‍ഷം മുമ്ബ് സാമൂഹികനീതി വകുപ്പിനെ വിഭജിച്ച് വനിതാ ശിശുവകുപ്പുകൂടി ഉണ്ടാക്കിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. മുന്‍പുണ്ടായിരുന്നവരില്‍ ഏറെയും വനിതാ ശിശുവികസന ഓഫീസര്‍മാരായി മാറി. ഇതോടെ സാമൂഹികനീതി ഓഫീസര്‍ തസ്തികയില്‍ ആളില്ലാതെയായി. മറ്റൊരു വകുപ്പിലും ഇത്രയും കാലം ജില്ലാതല മേധാവികളുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നാണ് ആരോപണം.