Sunday, April 28, 2024
keralaNews

ശബരിമല മണ്ഡലകാലത്തിന് പരിസമാപ്തികുറിച്ച് മണ്ഡലപൂജ നടന്നു; നട വൈകിട്ട് അടക്കും

ശബരിമലയില്‍ മണ്ഡലകാലത്തിന് പരിസമാപ്തികുറിച്ചു കൊണ്ട് മണ്ഡലപൂജ ചടങ്ങുകള്‍ നടന്നു.അയ്യപ്പന് തങ്ക അങ്കി ചര്‍ത്തിക്കൊണ്ടാണ് മണ്ഡലപൂജ ചടങ്ങുകള്‍ നടന്നത്. വൈകിട്ട് ഹരിവരാസനം പാടി നടഅടയ്ക്കും.ഡിസംബര്‍ 30ന് മകരവിളക്ക് ഉത്സവത്തിനായി നടതുറക്കും.41 ദിനം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചിരിക്കുന്നു.സന്നിധാനത്ത് തന്ത്രിയുടെയും മേല്‍ശാന്തിയുടെയും നേതൃത്വത്തില്‍ മണ്ഡലപൂജ ചടങ്ങുകള്‍ നടന്നു.11.40നും 12.20 ഇടയിലാണ് അയ്യപ്പന് തങ്കഅങ്കി ചര്‍ത്തിയുള്ള മണ്ഡലപൂജ നടന്നത്.ശതകലശാഭിഷേകവും കളഭാഭിഷേകവും നേദ്യവും നടത്തി ദീപാരാധനയ്ക്ക് ശേഷം ഒരുമണിയോടെ നട അടച്ചു. മണ്ഡലപൂജാ സമയത്ത് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം ഉണ്ടായിരുന്നില്ല.വൈകിട്ട് ദീപാരാധനയ്ക്കും ഹരിവരാസനത്തിനും ശേഷം അടയ്ക്കുന്ന നട ഡിസംബര്‍ 30ന് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും തുറക്കും.31 മുതലാണ് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം.ഇന്നലെയാണ് തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേര്‍ന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് മണ്ഡലപൂജ ഉത്സവം നടന്നത്.