Friday, May 3, 2024
keralaNews

താല്‍ക്കാലിക ജോലി ചെയ്യുന്നവര്‍ക്കും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന് അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

 

താല്‍ക്കാലിക ജോലി ചെയ്യുന്നവര്‍ക്കും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന് അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍.പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ തൊടുപുഴ കോ-ഓപറേറ്റിവ് സ്‌കൂള്‍ ഓഫ് ലോ ജീവനക്കാരനായിരുന്ന ഇരിങ്ങാലക്കുട പേഷ്‌കാര്‍ റോഡ് വി. മൃത്യുഞ്ജയന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസിന്റെ ഉത്തരവ്. പരാതിക്കാരന് രണ്ടാഴ്ചക്കകം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോളജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി.അതേസമയം, തന്നെ സര്‍വിസില്‍നിന്ന് അകാരണമായി പിരിച്ചുവിട്ടെന്ന പരാതിയില്‍ ഇടപെടാന്‍ കമ്മീഷന്‍ വിസമ്മതിച്ചു.