Wednesday, April 17, 2024
keralaNewsObituary

മണിമലയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

മണിമല: മണിമല കരിമ്പനക്കുളത്ത് സ്‌കൂട്ടറും, കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. മണിമല കൊക്കപ്പുഴ (പുതിയോട്ട്) ഉഷ, ഭര്‍ത്താവ് തങ്കച്ചന്‍ എന്നിവരാണ് മരിച്ചത് . ഇന്നലെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.മണിമലയില്‍ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്നു ഇവര്‍. ഇവരുടെ സ്‌കൂട്ടറില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ചിറ്റാര്‍ സ്വദേശികളുടെതാണ് കാര്‍.നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഭര്‍ത്താവ് സംഭവസ്ഥലത്ത് വച്ചും ഭാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയുമാണ് മരിച്ചത്.