Monday, April 29, 2024
keralaNews

കാറിന് മുകളില്‍ തെങ്ങ് വീണു വീട്ടുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോട്ടയം: മഴയില്‍ പൊന്‍പള്ളിയില്‍ കാറിന് മുകളില്‍ തെങ്ങ് വീണു. പൊന്‍പള്ളി പള്ളിയ്ക്ക് സമീപത്തെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്കാണ് തെങ്ങ് വീണത്. സംഭവത്തില്‍ വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കളത്തിപ്പടി കിടാരത്തില്‍ ജിനുവിന്റെ വീട്ടിലേക്ക് വീണ തെങ്ങാണ് കാറില്‍ പതിച്ചത്.പ്രദേശത്ത് രാവിലെ മുതല്‍ കനത്ത മഴയും കാറ്റുമാണ്.കാറിനു സമീപത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.കാറിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.