Friday, April 19, 2024
keralaLocal NewsNews

 എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രം അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു .

 ബ്ലോക്ക് പഞ്ചായത്ത് 2020 –  21 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ച്  സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പൂർത്തികരിച്ച  കാഷ്വാലിറ്റി ബ്ലോക്കിൻ്റെ ഉദ്ഘാടനം  പി.സി.ജോർജ് എം.എൽ.എ നിർവഹിച്ചു.
നേരത്തെ പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച രണ്ടു നില കെട്ടിടത്തിലേക്കാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാഷ്വാലിറ്റി ബ്ലോക്ക് മാറ്റി പ്രവർത്തനമാരംഭിച്ചത്.ഒന്നാം നിലയിൽ ഒ.പി കൗണ്ടർ, നഴ്സിംഗ് സ്റ്റേഷൻ, ഇ.സി.ജി കൗണ്ടർ, നെബുലൈസേഷൻ റൂം, 5 കിടക്കകളുള്ള നിരീക്ഷണ മുറി, കാഷ്വാലിറ്റി ഒ.പി യിൽ എത്തുന്ന രോഗികൾക്കുള്ള ഫാർമസി, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർക്കുള്ള പരിശോധനാ മുറിയും വിശ്രമമുറിയും ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയിൽ പത്തുവീതം ബെഡ്ഡുകളുള്ള സ്ത്രീ,പുരുഷ വാർഡുകൾ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
കിടപ്പുരോഗികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിങ് റൂം, നഴ്സ്,  അറ്റൻഡർ എന്നിവർക്ക് പ്രത്യേക വിശ്രമ മുറികൾ,  നെബുലൈസേഷൻ റും എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.പ്രസിഡൻ്റ് മറിയമ്മ ജോസഫിൻ്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് പി.എ.ഷെമീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്.കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ റോസമ്മ ആഗസ്തി, വി.ടി.അയ്യൂബ്ഖാൻ, ലീലാമ്മ കുഞ്ഞുമോൻ അംഗങ്ങളായ സോഫി ജോസഫ്, അന്നമ്മ ജോസഫ്, ജോളി മടുക്കക്കുഴി, പി.കെ.അബ്ദുൾ കരീം, പ്രകാശ് പള്ളിക്കൂടം, പി.ജി വസന്തകുമാരി, അജിത രതീഷ്, ജെയിംസ്.പി.സൈമൺ, ആശാ ജോയി ഗ്രാമപഞ്ചായത്തംഗം ഫാരിസ ജമാൽ, മെഡിക്കൽ ഓഫീസർ ഡോ.സീനാ .എം.ഇസ്മായിൽ, ടി.വി.ജോസഫ്, അനിയൻ എരുമേലി, ഒ.എം.ഷാജി, മാത്യു കുളങ്ങര,  എന്നിവർ പ്രസംഗിച്ചു.