Wednesday, May 22, 2024
indiakeralaNews

കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ മണ്ണെണ്ണ സബ്‌സിഡി നിര്‍ത്തേണ്ടി വരും :വകുപ്പ് മന്ത്രി

കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡിയും നിര്‍ത്തേണ്ടിവരുമെന്നു ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍.അനില്‍. ഇന്നു പെട്രോളിയം, ഭക്ഷ്യ മന്ത്രിമാരെ നേരിട്ടുകണ്ട് സഹായമഭ്യര്‍ഥിക്കും. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ചെയ്തതുപോലെ കോടതിയെ സമീപിക്കണോയെന്ന കാര്യം കൂട്ടായി തീരുമാനിക്കുമെന്നും ജി.ആര്‍. അനില്‍ പറഞ്ഞു.