Friday, May 3, 2024
keralaNews

തയാറെടുപ്പെല്ലാം പൂര്‍ത്തിയായി; ആശങ്ക വേണ്ടന്ന് :മന്ത്രിമാര്‍

മുല്ലപ്പെരിയാര്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് മന്ത്രിമാരായ കെ.രാജനും റോഷി അഗസ്റ്റിനും. തയാറെടുപ്പെല്ലാം പൂര്‍ത്തിയായെന്ന് റോഷി അഗസ്റ്റിനും ആശങ്ക വേണ്ടന്ന് കെ.രാജനും വ്യക്തമാക്കി. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളം മാത്രമാകും പുറത്തേക്ക് ഒഴുക്കിവിടുക. സുരക്ഷാക്രമീകരണങ്ങള്‍ എല്ലാം പരിശോധിച്ചു. ജനസുരക്ഷയാണ് മുഖ്യം. സുരക്ഷ മുന്‍നിര്‍ത്തി ഡാം പരിസരത്തെ 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.മുല്ലപ്പെരിയാര്‍ ഡാം രാവിലെ ഏഴിന് തുറക്കും. സ്പില്‍വേയിലെ 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്.