Monday, May 6, 2024
keralaLocal NewsNews

എരുമേലി ഇടത്താവളം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ദേവസ്വം മന്ത്രി നിര്‍വ്വഹിച്ചു.

എരുമേലി: എരുമേലിയില്‍ ശബരിമല തീര്‍ഥാടകര്‍ക്കായിനിര്‍മ്മിക്കുന്ന എരുമേലി ഇടത്താവളംപദ്ധതിയുടെ പുതിയ കെട്ടിടത്തിന് നിര്‍മ്മാണ ഉദ്ഘാടനം ദേവസ്വം-പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വികസന പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.ദേവസ്വം ഹാളില്‍ചടങ്ങില്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു.കിഫ്ബിയുടെ സഹായത്തോടെ 14.75 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് എരുമേലിയില്‍ തുടക്കമാകുന്നത്.എരുമേലി വലിയ അമ്പലത്തിന് സമീപം രണ്ട് ഭാഗങ്ങളില്‍മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടം ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.പാര്‍ക്കിംഗ്,ഡോര്‍മെറ്ററി മുറികള്‍,ശൗചാലയം,ഹാള്‍,മെസ്,16 മുറികള്‍ തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍,ദേവസ്വം ബോര്‍ഡ് അംഗങ്ങളായ മനോജ് ചരളേല്‍,പി എം തങ്കപ്പന്‍,ദേവസ്വം സെക്രട്ടറി അനിത,എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സിപി സതീഷ് കുമാര്‍,മുണ്ടക്കയം അസി. കമ്മീഷണര്‍ ജി. ബൈജു,ചീഫ് എന്‍ജിനീയര്‍ ജനറല്‍ ജി.കൃഷ്ണകുമാര്‍,ദേവസ്വം ബോര്‍ഡ്ചീഫ് എന്‍ജിനീയര്‍ ആര്‍.അജിത് കുമാര്‍,ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍,എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി എന്നിവര്‍ സംസാരിച്ചു.വൈസ് പ്രസിഡന്റ് അനുശ്രീ സാബു,ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്വാഗത സംഘം കണ്‍വീനറുമായ റ്റി. എസ് കൃഷ്ണകുമാര്‍,വാര്‍ഡംഗം ലിസി സജി,സി പി എം എരുമേലി ലോക്കല്‍ സെക്രട്ടറി വി.ഐ അജി, സി പി ഐ എരുമേലി ലോക്കല്‍ സെക്രട്ടറി വി പി സുഗതന്‍,കോണ്‍ഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ് റ്റി.വി ജോസഫ്,എരുമേലി മഹല്ല മുസ്ലീം ജമാഅത്ത് പ്രസിഡന്റ് പി.എ ഇര്‍ഷാദ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി ജോസ് പഴയതോട്ടം,ഐയുഎംഎല്‍പ്രതിനിധി നൗഷാദ് കുറുങ്കാട്ടില്‍,ഐ എന്‍ എല്‍ പ്രതിനിധി സലിം വാഴമറ്റം, മറ്റ് പഞ്ചായത്തംഗങ്ങള്‍ അടക്കം നിരവധിപേര്‍ പങ്കെടുത്തു.എന്നാല്‍ സ്വാഗത സംഘത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ പരിഗണിക്കാതെ പാര്‍ട്ടി പരിപാടിയാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച് ബിജെപി ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചു.എരുമേലിയിലെ സാമുദായിക സംഘടനകളെ ഒന്നടങ്കം ഒഴിവാക്കി രാഷ്ട്രീയ പാര്‍ട്ടിക്കാരെമാത്രം ക്ഷണിക്കുകയായിരുന്നുവെന്നും ബിജെപി നേതാക്കളായ അനിയന്‍ എരുമേലി, കെ ആര്‍ സോജി എന്നിവര്‍ പറഞ്ഞു.