Wednesday, May 15, 2024
keralaNewsObituary

ആലപ്പുഴയില്‍ പള്ളിവികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയില്‍ പള്ളിവികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരിയായ ഫാദര്‍ മാത്യു ചെത്തിക്കളം ആണ് മരിച്ചത്. പച്ച സ്വദേശിയായ വികാരിയെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് പുരോഹിതനെ കാണാതെ വന്നതോടെ വിശ്വാസികള്‍ അന്വേഷിച്ചുചെന്നപ്പോഴാണ് വികാരി മരിച്ച് കിടക്കുന്നത് കണ്ടത്. സെന്റ് നിക്കോളാസ് എല്‍പി സ്‌കൂള്‍ മാനേജരും കൂടിയാണ് ഫാ. മാത്യു ചെത്തിക്കളം. മൃതദേഹം ചെത്തിപ്പുഴയിലേക്ക് മാറ്റി. പുരോഹിതന്‍ അസുഖബാധിതനായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതകള്‍ ഇല്ലെന്നും പോലീസ് അറിയിച്ചു