Sunday, April 28, 2024
keralaNews

തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്.

തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്. രാവിലെ എട്ട് വരെ 4.484 ശതമാനം പോളിങ് രേഖപ്പെത്തി. 5 ജില്ലകളിലെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവുണ്ട്. ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു. വൈകിട്ട് 6 വരെയാണ് വോട്ടിങ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണു തിരഞ്ഞെടുപ്പ്; 24,584 സ്ഥാനാര്‍ഥികള്‍. കൊല്ലം പന്മന പഞ്ചായത്തിലെ 2 വാര്‍ഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാര്‍ഡിലും ഓരോ സ്ഥാനാര്‍ഥികള്‍ മരിച്ചതിനാല്‍ വോട്ടെടുപ്പ് മാറ്റി.