Sunday, May 5, 2024
indiaNews

തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു.

ചെന്നൈ: തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു.കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ദാരുണമായ അപകടം ഉണ്ടായത്. 10 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാലുപേരുടെ നില ഗുരുതരം ആണ്.