Thursday, May 2, 2024
keralaNews

പുലിയെ കറിവച്ച സംഭവം; പ്രതികളെ വനംവകപ്പ് കസ്റ്റഡിയില്‍ വാങ്ങി.

പുലിയെ കെണിവെച്ച് പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ കോടതി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതികളായ രണ്ടുപേരെ വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നു. മാങ്കുളം മുനിപാറ കൊള്ളിക്കടവില്‍ പി.കെ. വിനോദ് (45), മാങ്കുളം മുനിപാറ ബേസില്‍ ഗാര്‍ഡന്‍ വീട്ടില്‍ വി.പി. കുര്യാക്കോസ് (74) എന്നിവരെയാണ് വനപാലകര്‍ കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതികള്‍ മുന്‍പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി എടുത്തിരിക്കുന്നത്.

പിടിയിലായ മാങ്കുളം പെരുമ്ബന്‍കുത്ത് ചെമ്ബന്‍പുരയിടത്തില്‍ സി.എസ്. ബിനു (50), മാങ്കുളം മലയില്‍ സലി കുഞ്ഞപ്പന്‍ (54), മാങ്കുളം വടക്കുംചേരില്‍ വിന്‍സെന്റ് (50) എന്നിവര്‍ റിമാന്‍ഡില്‍ തന്നെയാണ്. പുലിയുടെ തോല്‍, നഖങ്ങള്‍, പല്ല് എന്നിവയും കറിവെച്ച ഇറച്ചിയും വനപാലകര്‍ പിടികൂടിയിരുന്നു.