Sunday, May 5, 2024
keralaNews

ഡി വൈ എസ് പിക്ക് സസ്പന്‍ഷന്‍.

റിസോര്‍ട്ട് റെയ്ഡിന്റെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ഡി വൈ എസ് പിക്ക് സസ്പന്‍ഷന്‍. മുന്‍ ആറ്റിങ്ങല്‍ ഡി വൈ എസ് പി എസ്.വൈ സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തത്. പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ അന്വേഷണ ഉദ്യേഗസ്ഥനായിരുന്നു സുരേഷ്