Thursday, May 9, 2024
keralaNews

ബാബുവുമായി രക്ഷാപ്രവര്‍ത്തകര്‍ മലയുടെ മുകളിലെത്തി.

പാലക്കാട്: 43 മണിക്കൂറിലധികമായി മലമ്പുഴ ചേറാട് പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയം.
ബാബുവുമായി രക്ഷാപ്രവര്‍ത്തകര്‍ മലയുടെ മുകളിലെത്തി. രണ്ട് സൈനികരാണ് ബാബുവിനൊപ്പം മല കയറിയത് ഇടയ്ക്ക് വിശ്രമിച്ചാണ് മലകയറിയത്.9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവില്‍ ബാബുവിനെ സൈന്യം മലമുകളിലെത്തിച്ചു.ഹെലികോപ്റ്ററിലാവും താഴേയ്ക്ക് എത്തിക്കുക. സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടന്നത് സൈനികര്‍ ബാബുവിനെ കയര്‍വഴി മലമുകളിലെത്തിച്ചശേഷം തീരസംരക്ഷണസേനയുടെ ഹെലികോപ്റ്ററില്‍ കഞ്ചിക്കോട് ബമ്ലിന്റെ ഹെലിപ്പാഡില്‍ ഇറക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതും പരിഗണിക്കുന്നു. യുവാവിന്റെ ആരോഗ്യനില സംബന്ധിച്ച് സേനയില്‍ നിന്ന് സന്ദേശം ലഭിച്ചശേഷമായിരിക്കും ഏതുരീതിയില്‍ എത്തിക്കണമെന്നതുസംബന്ധിച്ച അന്തിമതീരുമാനം.