Monday, May 6, 2024
keralaNews

ഡിസംബര്‍ 17 മുതല്‍ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

ഡിസംബര്‍ 17 മുതല്‍ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിനൊപ്പം തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബര്‍ 17, 18 തിയതികളില്‍ കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഡിസംബര്‍ 16 മുതല്‍ 19 വരെ ഇടിമിന്നല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.മറ്റ് ദിവസങ്ങളില്‍ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചട്ടില്ല.വടക്ക് കിഴക്കന്‍ കാലവര്‍ഷം സംസ്ഥാനത്ത് ദുര്‍ബലമായിരുന്നു. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ മഴ ലഭിച്ചപ്പോള്‍ ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥയായിരുന്നു. കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, 3.2മിമി.സംസ്ഥാനത്തിന്റെ ആകെ താപനിലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കാര്യമായ മാറ്റമില്ല. എന്നിരുന്നാലും കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടു. കൊല്ലം ജില്ലയിലെ പുനലൂരും തൃശൂര്‍ ജില്ലയിലെ വെള്ളനിക്കരയിലുമാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്, 22 ഡിഗ്രി സെല്‍ഷ്യസ്.