Sunday, May 5, 2024
keralaNews

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പി.പി.ഷൈജലിനെ നീക്കി

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പി.പി.ഷൈജലിനെ നീക്കി .’ഹരിത’ നേതാക്കളെ പിന്തുണച്ചതിന്റെ പേരില്‍ നടപടി. അതിനിടെ ഹരിത മുന്‍ സംസ്ഥാന നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കാണും. ഹരിതയെ പിന്തുണച്ചതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്്ലിയക്കൊപ്പമാണ് ഇന്ന് പന്ത്രണ്ടു മണിക്ക് മാധ്യമങ്ങളെ കാണുക. അതേസമയം എം.എസ്.എഫ് നേതാക്കള്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ഹരിത മുന്‍ നേതാക്കള്‍ ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കും. വനിത കമ്മീഷന് പരാതി നല്‍കിയ പത്തുപേരും മൊഴി നല്‍കാനെത്തും.