Tuesday, May 7, 2024
keralaNews

സി.എം.രവീന്ദ്രന് വ്യാഴാഴ്ച ഹാജരാകാന്‍ നാലാമതും ഇഡിയുടെ നോട്ടിസ്..

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സി.എം. രവീന്ദ്രന് വീണ്ടും നോട്ടീസ് അയച്ചു.വ്യാഴാഴ്ച ഹാജരാകാന്‍ ആണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.ഇതിന് പിന്നാലെ രവീന്ദ്രന്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍. താന്‍ രോഗബാധിതനാണെന്നും ഇഡി തന്നെ കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിഎം രവീന്ദ്രന്‍ ആവശ്യപ്പെടുന്നു.കൂടാതെ ഇഡിയുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഇടി ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകനെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.ഇഡി രവീന്ദ്രന് നോട്ടീസ് നല്‍കുന്നത് ഇത് നാലാം തവണയാണ്.കോവിഡ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രന്‍ മൂന്ന് തവണയും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.തനിക്ക് കടുത്ത തലവേദനയും കഴുത്തുവേദനയുമാണെന്ന് പറഞ്ഞ് കഴിഞ്ഞാഴ്ച രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റിന് അയച്ച കത്തില്‍ പറഞ്ഞത്. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും രവീന്ദ്രന്‍ കത്തിനൊപ്പം ചേര്‍ത്തിരുന്നു.