Wednesday, May 1, 2024
keralaNewsObituary

ഡാമില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ വടംവലി – വോളിബോള്‍ താരമായ യുവാവ് മുങ്ങിമരിച്ചു. ചെങ്കുളം നാലാനിക്കല്‍ കുരുക്കോസിന്റെ മകന്‍ ജിമ്മി (33) ആണ് മരിച്ചത്. ജിമ്മിയും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് ഡാമില്‍ വലകെട്ടി മീന്‍ പിടിക്കുകയായിരുന്നു. ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വീണ്ടും വെള്ളത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. എന്നാല്‍ ഇതറിയാതെ സുഹൃത്തുക്കള്‍ ഏറെനേരം കരയില്‍ കാത്തുനിന്നെങ്കിലും ജിമ്മിയെ കാണാനായില്ല. തുടര്‍ന്ന് ഡാമില്‍ മീന്‍ പിടിക്കുകയായിരുന്ന മറ്റു ആളുകളുമായി ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ജിമ്മിയെ അബോധാവസ്ഥയില്‍ വെള്ളത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആനച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തോക്കുപാറ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയില്‍ നടക്കും.