Wednesday, May 15, 2024
indiaNewsObituary

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് ചന്ദ്രശേഖര്‍ ഭണ്ഡാരി അന്തരിച്ചു

ബംഗളൂരു: കര്‍ണാടകയുടെ മുന്‍ പ്രാന്ത പ്രചാര്‍ പ്രമുഖും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് ചന്ദ്രശേഖര്‍ ഭണ്ഡാരി (87) അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.  ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.എബിവിപി മുന്‍ സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു ഭണ്ഡാരി . വിശ്വ സംവാദ കേന്ദ്രത്തിന്റെ സ്ഥാപക ട്രസ്റ്റിയായും ചുമതല വഹിച്ചിട്ടുണ്ട്. എഴുത്തുകാരനും കവിയും കൂടിയാണ് അദ്ദേഹം. കര്‍ണാടകയിലെ ആര്‍എസ്എസ് ആസ്ഥാനമായ കേശവ കൃപയില്‍ മൃതദേഹം തിങ്കളാഴ്ച രാവിലെ പൊതുദര്‍ശനത്തിന് വയ്ക്കും. ഇതിന് ശേഷം 10 മണിയോടെ ബാണശങ്കരി ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ, ക്ഷേത്രീയ സംഘചാലക് വി നാഗരാജ്, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ എന്നിവര്‍ ഭണ്ഡാരി യുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ചന്ദ്രശേഖര ഭണ്ഡാരിയുടെ വിയോഗം തന്നെ അതീവ ദു:ഖിതനാക്കിയതായി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും ബൊമ്മെ വ്യക്തമാക്കി.