Saturday, May 4, 2024
keralaLocal NewsNews

എരുമേലി ശബരിമല വിമാനത്താവളം; എരുമേലിയിൽ ജനകീയ കൺവെൻഷൻ 24ന്  

എരുമേലി: എരുമേലി ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട്  ജനകീയ കൺവൻഷൻ 24ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കും.എരുമേലി അസംപ്ഷൻ ഫെറോന ചർച്ചിൽ നടക്കുന്ന കൺവെൻഷനിൽ പൂഞ്ഞാർ എംഎൽഎ അഡ്വ.  സെബാസ്റ്റ്യൻ  കുളത്തുങ്കൽ അധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, പത്തനംതിട്ട എംപി ആന്റോ ആന്റണി,എംഎൽഎമാരായ പ്രമോദ് നാരായണൻ,വാഴൂർ സോമൻ,തിരുവിതാംകൂർ ദേവസ്വം  ബോർഡ്  പ്രസിഡൻറ്  അഡ്വ. അനന്തഗോപൻ, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ വി വിഗ്നേശ്വരി,എയർപോർട്ട് പ്രൊജക്റ്റ് സ്പെഷ്യൽ ഓഫീസർ വി തുളസീദാസ്  ഐഎഎസ് അടക്കം പദ്ധതിക്കായി ഭൂമി കൊടുക്കുന്നവർ,എസ്റ്റേറ്റ് തൊഴിലാളികൾ പങ്കെടുക്കും.വിമാനത്താവളമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ നടക്കുമെന്നും ഭൂമി വിട്ടു കൊടുക്കുന്ന അർഹമായ നഷ്ടപരിഹാരവും – പ്രത്യേക പാക്കേജും ഉണ്ടാകുമെന്നും എംഎൽഎ പറഞ്ഞു. എരുമേലിയിൽ നടന്ന പത്രസമ്മേളനത്തിൽ എംഎൽഎ അഡ്വ.  സെബാസ്റ്റ്യൻ കുളത്തുങ്കൽ, എരുമേലി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ സണ്ണി,വികസന സമിതി ചെയർമാൻ ടി എസ് കൃഷ്ണകുമാർ,ബിനോ ജോണ്‍ ചാലക്കുഴി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അനിയൻ എരുമേലി ,ജോസ് പഴയ തോട്ടം,വി  ഐ അജി,തങ്കമ്മ ജോർജ് കൂട്ടി ,അനുശ്രീ സാബു സലിം വാഴമറ്റം  എന്നിവർ പങ്കെടുത്തു.
.