Friday, May 3, 2024
indiakeralaNewsworld

ടെക്സസില്‍ മലയാളി വെടിയേറ്റ് മരിച്ച സംഭവത്തില്‍ 15കാരന്‍ അറസ്റ്റില്‍

അമേരിക്കയിലെ ടെക്സസില്‍ മലയാളി വെടിയേറ്റ് മരിച്ച സംഭവത്തില്‍ 15കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യുവാണ് കൊല്ലപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അക്രമിയുടെ പേരോ ചിത്രമോ പുറത്തുവിട്ടിട്ടില്ല. ടെക്സസ് പോലീസ് കുട്ടിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി.മോഷണശ്രമത്തിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയില്‍ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിവരികയായിരുന്നു സാജന്‍ മാത്യൂസ്. കടയിലേക്ക് അതിക്രമിച്ച് കയറിയ 15കാരന്‍ പണം ആവശ്യപ്പെടുകയും പിന്നാലെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വെടിവെപ്പ് ഉണ്ടായ ഉടന്‍ തന്നെ പോലീസ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെയാണ് സാജന്‍ ബ്യൂട്ടി സ്റ്റോര്‍ ആരംഭിച്ചത്. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005ലാണ് കുവൈറ്റില്‍ നിന്ന് അമേരിക്കയില്‍ എത്തുന്നത്. ഡാലസ് പ്രസ്ബിറ്റിരിയന്‍ ഹോസ്പിറ്റലിലെ നഴ്സ് ആയ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.