Sunday, April 28, 2024
NewsSports

ടി20 ലോകകപ്പില്‍ അഫ്ഗാനെതിരെ പാകിസ്താന് വിജയം

ദുബായ്: ടി20 ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ പാകിസ്താന് അഞ്ച് വിക്കറ്റ് ജയം. ടീം തോല്‍ക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ 19ാം ഓവറില്‍ നാല് സിക്സറുകള്‍ ഗ്യാലറിയിലേക്ക് പറത്തി ആസിഫ് അലിയാണ് പാകിസ്താന് വിജയത്തിലേക്ക് നയിച്ചത്. വെറും ഏഴ് പന്തില്‍ നിന്ന് 25 റണ്‍സാണ് ആസിഫ് അലി അടിച്ചെടുത്തത്. ബാബര്‍ ആസം 51 റണ്‍സ് നേടി. ഫകര്‍ സമാന്‍ 30 റണ്‍സ് നേടി. അവസാന ഓവര്‍ ബാക്കി നില്‍ക്കെയാണ് പാകിസ്താന്റെ വിജയം. ഇതോടെ മൂന്ന് കളികളും ജയിച്ച പാകിസ്താന്റെ സെമി സാധ്യത വര്‍ധിച്ചു. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാനിസ്താന്‍ ആറ് വിക്കറ്റ് നഷടത്തില്‍ 147 റണ്‍സെടുത്തു. മോശം തുടക്കമാണ് അഫ്ഗാന്‍ ടീമിന് ലഭിച്ചത്. 76 റണ്‍സിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ മുഹമദ് നബി-ഗുല്‍ബാദിന്‍ നയിബ് സഖ്യം അപരാജിതമായ 81 റണ്‍സിന്റെ സഖ്യമുണ്ടാക്കി.ഇരുവരും 35 വീതം റണ്‍സ് സ്‌കോര്‍ ചെയ്തു.