Friday, March 29, 2024
indiaNewsworld

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച്ച ഇന്ന്

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഉച്ചയ്ക്ക് 12ന് കൂടിക്കാഴ്ച്ച നടത്തും. 30 മിനിറ്റ് മാര്‍പാപ്പയ്‌ക്കൊപ്പം ചെലവഴിക്കുമെന്നാണ് സൂചന.    ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ കാണുന്നത് 21 വര്‍ഷത്തിന് ശേഷം. ഇന്ത്യയും വത്തിക്കാനും ഒരുപോലെ താല്‍പര്യപ്പെട്ടുള്ള ഈ ചരിത്ര കൂടിക്കാഴ്ച്ചയ്ക്ക് സാമൂഹിക രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്.രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയും മാര്‍പാപ്പയും മുഖാമുഖം.വത്തിക്കാന്‍ വിദേശകാര്യസെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിനുമായും മോദി കൂടിക്കാഴ്ച്ച നടത്തും. മാര്‍പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുമെന്നാണ് പ്രതീക്ഷ.