Monday, May 13, 2024
indiaNews

ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള സ്റ്റേ തുടരുമെന്നു സുപ്രീം കോടതി.

ന്യൂഡല്‍ഹി :ജഹാംഗീര്‍പുരിയില്‍ അനധികൃത കയ്യേറ്റമെന്ന പേരില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള സ്റ്റേ തുടരുമെന്നു സുപ്രീം കോടതി. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും. നടപടി നിര്‍ത്തി വയ്ക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും ഇടിച്ചുനിരത്തല്‍ തുടര്‍ന്നത് ഗൗരവതരമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എല്‍.എന്‍.റാവു, ബി.ആര്‍. ഗവായ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനടക്കം എതിര്‍ സത്യവാങ്മൂലം നല്‍കണം.

ഹനുമാന്‍ ജയന്തി ശോഭായാത്രയ്ക്കിടെ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍, നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (എന്‍ഡിഎംസി) 9 ബുള്‍ഡോസറുകളുമായി വീടുകളും കടകളും ഇടിച്ചുനിരത്തിയത്. അനധികൃത കയ്യേറ്റമെന്ന പേരിലായിരുന്നു പൊലീസിന്റെ സഹായത്തോടെയുള്ള നടപടി. വിഷയത്തില്‍ വീണ്ടും ഇടപെട്ട സുപ്രീം കോടതി, ഉത്തരവ് അടിയന്തരമായി കൈമാറാന്‍ നിര്‍ദേശിച്ചശേഷമാണു നടപടി നിര്‍ത്തിവച്ചത്.