Sunday, May 5, 2024
BusinessindiaNews

ടാറ്റ ഗ്രൂപ്പ് – എയര്‍ ഇന്ത്യ വാങ്ങിയത് 18,000 കോടി രൂപയ്ക്ക്

രാജ്യത്തിന്റെ ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യ 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് വാങ്ങി.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, തുടര്‍ന്ന് ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ ആസ്ഥാനത്തെത്തി വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സല്‍, എയര്‍ ഇന്ത്യ സിഎംഡി വിക്രം ദേവ് ദത്ത് എന്നിവരെ കണ്ടതോടെ നടപടികള്‍ പൂര്‍ത്തിയായി.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ മുഴുവന്‍ ഓഹരിയും കാര്‍ഗോ വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും ലഭിക്കും. എയര്‍ ഇന്ത്യയുടെ ആകെ കടത്തില്‍ 15,300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. 2,700 കോടി രൂപ സര്‍ക്കാരിന് പണമായി കൈമാറും.