Saturday, May 11, 2024
educationkeralaNews

ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കും.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഒന്നുമുതല്‍ ഒന്‍പതുവരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എട്ടുമുതല്‍ 12വരെ ക്ലാസുകളില്‍ ജിസ്യൂട്ട് സംവിധാനം വഴിയായിരിക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍. ഹാജര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

10, 11,12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പരീക്ഷയ്ക്കു മുന്‍പ് തന്നെ പൂര്‍ത്തിയാക്കും. അതിനനുസരിച്ച് പുതിയ ക്ലാസ് ടൈംടേബിള്‍ തയാറാക്കും. ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഈ മാസം 29ന് തന്നെ തുടങ്ങും. അതിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. ചോദ്യപേപ്പറുകള്‍ അതാതു കേന്ദ്രങ്ങളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷാ ജോലികള്‍ക്ക് അധ്യാപകരെ നിയോഗിച്ചു കഴിഞ്ഞു. കോവിഡ് ബാധിതരായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.