Thursday, May 2, 2024
keralaNewspolitics

ഞായറാഴ്ച സ്‌കൂള്‍ കായിക മേള വേണ്ട; തലശ്ശേരി അതിരൂപത

തിരുവനന്തപുരം: ഞായറാഴ്ച സ്‌കൂള്‍ കായിക മേള നടത്തുന്നതിനോട് എതിര്‍പ്പുമായി തലശ്ശേരി അതിരൂപത. കണ്ണൂര്‍ ജില്ലാ അത്‌ലറ്റിക് മീറ്റ് മാറ്റിവെക്കണമെന്ന ആവശ്യവുമായിട്ടാണ് അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്. തീരുമാനം ക്രൈസ്തവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് തലശ്ശേരി അതിരൂപത വികാരി ജനറാള്‍ ആന്റണി മുതുകുന്നേല്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ജില്ലാ അത്‌ലറ്റിക് മീറ്റ് 5,6,8 തീയതികളില്‍ തലശ്ശേരിയില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. ഏഴിന് അധ്യാപകര്‍ക്ക് പരിശീലനം ഉള്ളതുകൊണ്ടാണ് എട്ടാം തിയതിയിലേക്ക് മാറ്റിയത്.