Monday, April 29, 2024
keralaNewsObituary

നിലയ്ക്കലില്‍ വയോധികനെ വന്യ ജീവി ആക്രമണത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നിലയ്ക്കല്‍: ശബരിമല പാതയില്‍ വയോധികനെ വന്യ ജീവി ആക്രമണത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, നിലയ്ക്കല്‍ എം ആര്‍ കവലയ്ക്ക് സമീപമാണ് ഏകദേശം 70 വയസ് പ്രായം തോന്നിക്കുന്ന വയോധികനെ മരിച്ച നിലയില്‍ ഇന്ന് കണ്ടെത്തിയത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ശബരിമല തീര്‍ത്ഥാടകനല്ലെന്നും ശബരിമല പഞ്ചായത്ത് വാര്‍ഡംഗം മഞ്ചു പറഞ്ഞു. ആളെ തിരിച്ചറിയുന്നതിനായി ളാഹ മേഖലയില്‍ അന്വേഷിച്ചുവരുകയാണെന്നും അവര്‍ പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തിലാണ് വയോധികന്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം, എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ് മാര്‍ട്ടം അടക്കം നടപടികള്‍ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുയൊള്ളൂ.