Saturday, May 4, 2024
keralaNews

ഞായറാഴ്ച കാലവര്‍ഷം ആന്‍ഡമാനില്‍; മേയ് 16 വരെ മഴ

തിരുവനന്തപുരം ;കാലവര്‍ഷം (തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍) ഞായറാഴ്ച ആന്‍ഡമാനിലെത്തുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നു മുതല്‍ മേയ് 16 വരെ ഒറ്റപ്പെട്ട മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍:

12/05/2022: ഇടുക്കി, കാസര്‍കോട്
13/05/2022: എറണാകുളം, ഇടുക്കി
14/05/2022: ഇടുക്കി
15/05/2022: എറണാകുളം, ഇടുക്കി, തൃശൂര്‍
16/05/2022: ഇടുക്കി, മലപ്പുറം