Wednesday, May 15, 2024
keralaNewsObituary

ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു.

കോഴിക്കോട് :നരിക്കുനിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്ന് തെറിച്ചുവീണ യാത്രക്കാരി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയില്‍ വാടകയ്ക്കു താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്.ഇന്നു രാവിലെ 7 മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം. ബസ്സിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.