Thursday, May 9, 2024
keralaNews

ജീവനക്കാരുടെ സംരക്ഷണത്തിനായി പോരാടും ; കെ എസ്  റ്റി എംപ്ലോയീസ് സംഘ്

എരുമേലി: കെ എസ് ആർ റ്റി സി ജീവനക്കാരുടെ ശമ്പള വർദ്ധനവടക്കമുള്ള  കാര്യങ്ങളിലും – സംരക്ഷണത്തിനായി പോരാടുമെന്ന്  കെ എസ്  റ്റി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി റ്റി . അശോക് കുമാർ പറഞ്ഞു. എരുമേലി വ്യാപാരഭവൻ ഹാളിൽ ഇന്നലെ നടന്ന എരുമേലി യൂണീറ്റ് വാർഷികം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിറ്റ് പ്രസിഡന്റ് ലിജോമോൻ പതാക  ഉയർത്തി അദ്ധ്യക്ഷത വഹിച്ചു. ബി.എം.സ്.
എരുമേലി  പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ് .രാജൻ, കെ.കെ.ശ്രീദേവ്, വി.പി മിനിമോൾ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ വിവിധ മേഖലയിൽ ഉന്നതവിജയം കൈവരിച്ച അംഗങ്ങളുടെ മക്കൾക്ക് ഉപഹാരസമർപ്പണവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഡ്രൈവർ പി.റ്റി.മോഹൻദാസിനെ ആദരിക്കുകയും ചെയ്തു.സമാപന പ്രഭാഷണം ജില്ലാ ജനറൽ സെക്രട്ടറി പി.എൻ.ബാബുലാൽ നടത്തി.പുതിയ ഭാരവാഹികളായി.
വി.വി.മനോജ് (പ്രസിഡന്റ് ),ലിജോമോൻ,എം.ആ.സതീഷ്ലാൽ, പി.പി.രതീഷ് (വൈസ് പ്രസിഡന്റുമാർ),പി.സി.ബിനു ( സെക്രട്ടറി), വി.പി.മിനിമോൾ, കെ.കെ.ജയ്മോൻ, എം.റ്റി.ബിനോജ്കുമാർ (ജോ.സെക്രട്ടറിമാർ ), ട്രഷറർ: കെ.എ.ബിനോയി കമ്മറ്റി അംഗങ്ങളായി എസ്.അജേഷ്,റ്റി.പി.പ്രശാന്ത്,മോഹൻറാം, പി.ആർ.ഷിജു എനിവരെ തിരഞ്ഞെടുത്തു. പുതിയതായി അംഗത്വമെടുത്ത കെ.എ.ബിനോയി, കെ.സന്തോഷ് എന്നിവരെയും യോഗം സ്വീകരിച്ചു.