Saturday, May 11, 2024
indiaNews

ഡല്‍ഹി ആസാദ് മാര്‍ക്കറ്റില്‍ തീപിടുത്തം.

ഡല്‍ഹി ആനന്ദ് പര്‍വ്വത് വ്യവസായ മേഖലയിലും ആസാദ് മാര്‍ക്കറ്റിലും തീപിടുത്തം. വ്യവസായ മേഖലയില്‍ ആറ് അഗ്‌നിശമന സേനാംഗങ്ങള്‍ അടക്കം ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. 20 ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളെടുത്താണ് തീ അണച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമികവിവരം. അതേസമയം ആസാദ് മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. മാര്‍ക്കറ്റിലെ മൂന്ന് കെട്ടിടങ്ങളും കത്തിനശിച്ചു.