Tuesday, April 30, 2024
indiaNews

ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം;ജവാന് വീരമൃത്യു.

ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ജവാന്‍ വീരമൃത്യു വരിച്ചു. രജൗരിയിലെ നിയന്ത്രണ രേഖയിലാണ് പാകിസ്താന്‍ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. നായിബ് സുബൈദാര്‍ രവീന്ദര്‍ എന്ന ജവാനാണ് വീരമൃത്യു വരിച്ചത്.
വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.നൗഷേരാ മേഖലയിലും ഇന്ന് പാകിസ്താന്‍ പ്രകോപനം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞു കയറാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഭീകരരെ സഹായിക്കാനാണ് പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കുന്നത്.