Saturday, May 11, 2024
indiakeralaNews

ഹെലികോപ്റ്റര്‍ ലാന്‍ഡിങ് നടത്താനുള്ള ശ്രമത്തിനിടെ അറബിക്കടലില്‍ വീണു.

മുംബൈ :ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമായി സഞ്ചരിച്ച ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷ (ഒഎന്‍ജിസി)ന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡിങ് നടത്താനുള്ള ശ്രമത്തിനിടെ അറബിക്കടലില്‍ വീണു. ഒഎന്‍ജിസിയുടെ മുംബൈ ഹൈയിലെ സാഗര്‍ കിരണ്‍ ഓയില്‍ റിഗ്ഗിനു സമീപം ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീഴുകയായിരുന്നു.ആറ് ഒഎന്‍ജിസി ഉദ്യോഗസ്ഥരും, കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരു കരാറുകാരനും, പൈലറ്റുമാരുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. 9 പേരെയും രക്ഷപ്പെടുത്തിയതായി ഒഎന്‍ജിസി അറിയിച്ചു. അടിയന്തര ലാന്‍ഡിങിന് കാരണമായ സാഹചര്യം വ്യക്തമായിട്ടില്ല. ഹെലികോപ്റ്ററിനോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്‌ളോട്ടേഴ്‌സ് ഉപയോഗിച്ച് ലാന്‍ഡ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. റിഗ്ഗിലെ ലാന്‍ഡിങ് മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് കടലില്‍ വീണത്.