Monday, April 29, 2024
indiaNews

ജമ്മുകശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി.

ജമ്മുകശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ശനിയാഴ്ച ലോക്‌സഭയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ജമ്മുകശ്മീരിന്റെ പുനഃക്രമീകരണത്തിനുള്ള ഭേദഗതി ബില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചില എം.പിമാര്‍ ഭേദഗതി ബില്‍ നിലവില്‍ വരുമ്പോള്‍ കശ്മീരിന് സംസ്ഥാന പദവി ലഭിക്കില്ലെന്ന് പറയുന്നുണ്ട്.എന്നാല്‍, ബില്ലിന്റെ ലക്ഷ്യം സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മുകശ്മീരിന് തല്‍ക്കാലത്തേക്ക് സംസ്ഥാന പദവി ലഭിക്കില്ല. ഉചിതമായ സമയത്ത് ജമ്മുകശ്മീരിന് സംസ്ഥാനപദവി തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ അമിത് ഷായുടെ വിശദീകരണം.