Tuesday, April 16, 2024
keralaNewspolitics

പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഐഎന്‍ടിയുസി പ്രതിഷേധം.

കോട്ടയം: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഐഎന്‍ടിയുസി പ്രതിഷേധം.ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന സതീശന്റെ പരാമര്‍ശത്തിനെതിരെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. കോട്ടയം ചങ്ങനാശ്ശേരി ടൗണിലാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി പി തോമസ് പറഞ്ഞു. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും പി പി തോമസ് പറഞ്ഞു. സ്വകാര്യ ചാനലിലേക്ക് തൊഴിലാളി സംഘടനകള്‍ നടത്തിയ മാര്‍ച്ചിനെക്കുറിച്ച് പ്രതികരിക്കവേയായിരുന്നു സതീശന്‍ ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞത്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല, മറിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നായിരുന്നു സതീശന്റെ പരാമര്‍ശം.