Saturday, May 4, 2024
keralaNews

ജപ്പാന്‍ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും വെള്ളിത്തിളക്കം

ജപ്പാന്‍ പാരാലിംപിക്‌സില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. ഹൈജംപില്‍ പ്രവീണ്‍ കുമാര്‍ വെള്ളി മെഡല്‍ നേടി. 2.07 മീറ്റര്‍ ചാടിയാണ് പ്രവീണ്‍ കുമാര്‍ വെള്ളി നേടിയത്. നോയിഡ സ്വദേശിയാണ് പ്രവീണ്‍ കുമാര്‍. രണ്ടു സ്വര്‍ണവും ആറുവെള്ളിയുമുള്‍പ്പെടെ പതിനൊന്ന് മെഡലുകളാണ് പാരാലിംപിക്‌സില്‍ ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍ പട്ടികയില്‍ മുപ്പത്തിയാറാം സ്ഥാനത്താണ് ഇന്ത്യ.