Monday, May 13, 2024
keralaNews

ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു.

കൊല്ലം : ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ച അഭിരാമി.