Sunday, May 5, 2024
keralaNews

ജഡ്ജിയുടെ കാറില്‍ മനപൂര്‍വം മിനി ലോറി ഇടിച്ചു കയറ്റി; കയ്യോടെ പൊക്കി പൊലീസ്

തൃശൂര്‍ വാണിയമ്പാറയില്‍ ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ മനപൂര്‍വം മിനി ലോറി ഇടിച്ചു കയറ്റി. ജഡ്ജിയെ വീട്ടില്‍ ഇറക്കി ഡ്രൈവര്‍ മടങ്ങുമ്പോഴാണ് സംഭവം. ഡ്രൈവറെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ വാണിയമ്പാറയില്‍ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഹൈക്കോടതി ജഡ്ജിയെ തിരുവില്വാമലയിലെ വീട്ടിലിറക്കി മടങ്ങുകയായിരുന്നു ഡ്രൈവര്‍. കാര്‍ വാണിയമ്പാറയില്‍ എത്തിയപ്പോള്‍ ചായ കുടിക്കാന്‍ വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഈ സമയത്തായിരുന്നു മിനി ലോറി ഡ്രൈവറുടെ വരവ്.