Sunday, April 28, 2024
keralaNews

കലോത്സവം കഴിഞ്ഞ് മടങ്ങുന്നത്തിനിടെ മിനി ലോറിയിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിനി അങ്കമാലിയില്‍ മിനി ലോറിയിടിച്ച് മരിച്ചു. വടകര സ്വദേശിനി അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്‌സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നത്തിടെയാണ് അപകടമുണ്ടായത്. ബസ് കയറാനായി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.