Monday, May 6, 2024
keralaNews

ചൂതാട്ടം ട്രിവാന്‍ഡ്രം ക്ലബിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബില്‍ പണം വെച്ചുള്ള ചീട്ടുകളിയില്‍ ക്ലബിനെതിരെ സര്‍ക്കാര്‍ നടപടി. പൊതുമേഖലാ സ്ഥാപനമായ ട്രിവാന്‍ഡ്രം ക്ലബിന്റെ മെമ്പര്‍ഷിപ്പ് സസ്‌പെന്‍ഡ് ചെയ്തു. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന് ഉണ്ടായിരുന്നത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മെമ്പര്‍ഷിപ്പാണ്. ഈ മെമ്പര്‍ഷിപ്പാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമാകും തുടര്‍നടപടി. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചീട്ടുകളിച്ച സംഘം പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എം ഡിയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനുമായ വിനയകുമാറിന്റെ പേരിലെടുത്ത മുറിയില്‍ ഇന്നലെ മാത്രമല്ല പണംവെച്ചുള്ള ചീട്ടുകളി നടന്നത്. വിനയകുമാറിന്റെ മുറിയില്‍ കഴിഞ്ഞമാസം 30 മുതല്‍ ചീട്ടുകളി നടന്നിരുന്നതായാണ് വ്യക്തമായിട്ടുള്ളത്. ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണംവച്ച് ചീട്ടുകളിച്ച ഒന്‍പതംഗ സംഘത്തെ ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്. അഞ്ചര ലക്ഷത്തിലധികം രൂപയും ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ വിനയകുമാര്‍ ഉള്‍പ്പടെ 9 പേര്‍ക്കെതിരെയും കേസെടുത്തിട്ടുമുണ്ട്. ട്രിവാന്‍ഡ്രം ക്ലബിലെ ചൂതാട്ടത്തില്‍ പ്രതികരണവുമായി നേരത്തെ വ്യവസായ മന്ത്രി പി രാജീവും രംഗത്തെത്തിയിരുന്നു. ഇക്കാര്യം വകുപ്പ് തലത്തില്‍ പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. രഹസ്യവിവരത്തില്‍ പൊലീസ് നടത്തിയ പരിശോധനക്ക് ശേഷമാണ് വിനയ്കുമാര്‍ അടക്കമുള്ളവര്‍ പിടിയിലായത്. മുറിയില്‍ നിന്നും അഞ്ചരലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തിരുന്നു. കേസില്‍ 9 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഷ്‌റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്, അമല്‍, ശങ്കര്‍, ശിയാസ്, വിനയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.