Thursday, May 2, 2024
keralaNews

എരുമേലി ചേനപ്പാടിയില്‍ മദ്യപാനസംഘം പോലീസിനെ ആക്രമിച്ചു; എസ് ഐ ക്ക് പരിക്ക് സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍

എരുമേലി: പാലത്തില്‍ക്കൂടി വാഹനങ്ങള്‍ കടത്തി വിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ എരുമേലി സ്റ്റേഷനിലെ പോലീസുകാര്‍ക്ക് മദ്യപാന സംഘത്തിന്റെ ആക്രമണം.എരുമേലി പോലീസ് സ്റ്റേഷനിലെ എസ്.ഐ എം എസ് അനീഷിനാണ് മര്‍ദ്ദനമേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു.ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.ചേനപ്പാടി കടവനാല്‍ കടവ് പാലത്തില്‍ക്കൂട്ടി വാഹനങ്ങള്‍ കടത്തി വിടുന്നതിനെ ചൊല്ലി തര്‍ക്കം ഉണ്ടായപ്പോള്‍ അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ്.ഇവരുമായി സംസാരിക്കുന്നതിനിടെ ആറംഗ മദ്യപാനസംഘം എസ്.ഐ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്ന് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എന്‍.ബാബുക്കുട്ടന്‍ പറഞ്ഞു.എസ്.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.