Wednesday, May 1, 2024
keralaNewsObituary

 കോടനാട് യുവാവിനെ കുത്തി കൊന്നു  

എറണാകുളം: മലയാറ്റൂര്‍ കോടനാട് യുവാവിനെ കുത്തി കൊന്നു. കാടപ്പാറ മലേക്കുടി വീട്ടില്‍ ടിന്റോയാണ് (28) മരിച്ചത്. ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് സംഭവം. കൊലപാതകത്തില്‍ മലയാറ്റൂര്‍ ചാക്കെട്ടി കവല പയ്യപ്പിള്ളി വീട്ടില്‍ ടോമിയെ പോലീസ് അറസ്റ്റ് ചെയ്തു.ടോമിയുടെ പെങ്ങളുടെ മകനാണ് മരിച്ച ടിന്റോ. കാലടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.