Friday, May 3, 2024
keralaNewsObituary

ഉപജില്ലാ കായികമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഉപജില്ലാ കായികമേളയില്‍ പങ്കെടുത്ത് മടങ്ങി വീട്ടിലെത്തിയ വിദ്യാര്‍ത്ഥി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട അഴൂര്‍ സ്വദേശി വിഗ്‌നേഷ് മനു (15) ആണ് മരിച്ചത്. ഉപജില്ലാ കായികമേളയില്‍ പങ്കെടുത്ത് മടങ്ങി വീട്ടിലെത്തിയ ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. പ്രമാടം നേതാജി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിഗ്‌നേഷ് മനു. സംസ്‌കാരം നാളെ നടക്കും.