Saturday, May 4, 2024
Newsworld

ചന്ദ്രയാന്‍3 ദൗത്യം 2022ലേക്ക് മാറ്റി

ചന്ദ്രയാന്‍3 ദൗ ത്യം 2022ല്‍ നടക്കുമെന്ന് ഐഎസ്ആര്‍ഒ തലവന്‍ കെ.ശിവന്‍ അറിയിച്ചു. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ പദ്ധതികള്‍ വൈകിയതിനാലാണ് കഴിഞ്ഞ വര്‍ഷാവസാനം ലക്ഷ്യമിട്ടിരുന്ന വിക്ഷേപണം 2022ലേക്കു മാറ്റിയത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗന്‍യാനും വൈകും. കഴിഞ്ഞ ഡിസംബറിലാണ് ഇതു ലക്ഷ്യമിട്ടിരുന്നത്. ചന്ദ്രയാന്‍3ല്‍ ഓര്‍ബിറ്റര്‍ ഉണ്ടായിരിക്കില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ട് 2019 ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍2ലെ വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ 7ന് ചന്ദ്രോപരിതലത്തില്‍ തകര്‍ന്നുവീണ് ദൗത്യം പരാജയപ്പെട്ടിരുന്നു.